മംഗളൂരു: ബിജെപി മലയാളി സെല്‍ ദാസറഹള്ളി മണ്ഡലത്തിന്റെ നേതൃത്വത്തില്‍ രക്തദാനസേന രൂപീകരണവും മണ്ഡലത്തിലെ പീനീയ പ്രദേശത്തെ രാജഗോപാല്‍ നഗര, ഹെഗ്ഗനഹള്ളി, പീനിയാ, എന്നീ വാര്‍ഡുകളുടെ ഉത്ഘാടനവും നാളെ വൈകിട്ട് 3 മണിക്ക് ബിജെപി കേരള സംസ്ഥാന വക്താവ് എം. എസ്. കുമാറും, എസ്. മുനിരാജ് എംഎല്‍എയും ചേര്‍ന്ന് പീനിയ, രാജഗോപാല്‍നഗര്‍ റോഡിലുള്ള ശ്രീ ചിന്നമ്മ മരിയപ്പ കല്യാണമണ്ഡപത്തില്‍ ഉദ്ഘാടനം ചെയ്യും. കേരളത്തിലെയും കര്‍ണ്ണാടകത്തിലെയും പ്രമുഖ നേതാക്കള്‍ പങ്കെടുക്കുന്ന സമ്മേളനത്തില്‍ നഗര ജില്ലാ കണ്‍വീനര്‍ ഹരി നായര്‍ അദ്ധ്യക്ഷത വഹിക്കും. സലീഷ് പീവി, രനീഷ് പൊതുവാള്, ഹരികുമാര്‍, പി.രമേശ്, നാരായണന്, ഉണ്ണികൃഷ്ണന്, ശ്രീകുമാര്‍, രാജന്, അരുണ്‍ എന്നിവര്‍ നേതൃത്വം നല്‍കും. ചിലങ്ക സ്കൂള്‍ ഓഫ് ഡാന്‍സ് അവതരിപ്പിക്കുന്ന നൃത്യസന്ധ്യയും ഗാനമേളയും ഉണ്ടായിരിക്കുമെന്ന് മണ്ഡലം കണ്‍വീനര്‍ വി.പി.രനീഷ് പൊതുവാള് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: