സിപിഎം ആക്രമണത്തില്‍ സ്ത്രീ ഉള്‍പ്പടെ അഞ്ചു പേര്‍ക്ക് പരിക്കേറ്റു

Friday 31 March 2017 6:04 pm IST

തലശ്ശേരി: തിരുവാണി ചാലില്‍ സിപിഎം ആക്രമണത്തില്‍ സ്ത്രീ ഉള്‍പ്പടെ അഞ്ച് പേര്‍ക്ക് പരിക്കേറ്റു. ഏഴംഗ സിപിഎം പ്രവര്‍ത്തകരാണ് ഇവര്‍ക്ക് നേരെ അക്രമം നടത്തിയത്. കണിക്കടവ് വീട്ടില്‍ എ.വി.വിനീത് (28), കെ.വി.മണികണ്ഠന്‍(56), എം.പ്രദീപന്‍(60), മിയാന്‍ വീട്ടില്‍ എം.ശ്രീദേവി(60), മിയാന്‍ വീട്ടില്‍ എം.നിരഞ്ജന്‍(17) എന്നിവര്‍ക്കാണ് അക്രമത്തില്‍ പരിക്കേറ്റത്. പരിക്കേറ്റവരെ ഇന്ദിരാഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാവിലെ 9 മണിക്ക് തിരുവാണി ഭാഗത്താണ് സംഭവം നടന്നത്. ബൈക്കിലെത്തിയ ഏഴംഗ സിപിഎം സംഘം യാതൊരു പ്രകോപനവും കൂടാതെയാണ് അക്രമം നടത്തിയത്. സിപിഎം അക്രമിസംഘം ചാലില്‍ തിരുവാണി ഭാഗത്ത് എത്തി ആര്‍എസ്എസ് പ്രവര്‍ത്തകരുടെ വീടിനു മുന്നിലെത്തി ഭീഷണി മുഴക്കുകയും അസഭ്യം പറയുകയും ചെയ്തതിന് ശേഷമാണ് അക്രമം നടത്തിയതെന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.