ഭാരതീയചേതന പ്രകൃത്യാതന്നെ ജനാധിപത്യപരമാണ്. ഇന്നത്തെ ലോകവും ജനാധിപത്യത്തിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. രാഷ്ട്രീയ മണ്ഡലങ്ങളില്‍ ഈ ജനാധിപത്യത്തിന്റെ ഭാവം വളരെയെല്ലാം സ്പഷ്ടമായിട്ടുണ്ട്. ഇപ്പോള്‍ സാമ്പത്തികമണ്ഡലത്തിലും ഈ ജനാധിപത്യം ഉദയംകൊള്ളുകയാണ്.
രാജനൈതികശക്തി പ്രജകളില്‍ വികേന്ദ്രീകരിച്ച് ഭരണകൂടത്തിന് രൂപംനല്കുന്നതുപോലെ സാമ്പത്തികശക്തിയും ജനങ്ങളില്‍ വികേന്ദ്രീകരിച്ച് സാമ്പത്തികവ്യവസ്ഥ സംവിധാനം ചെയ്തു നടപ്പിലാക്കണം. രാജനൈതിക ജനാധിപത്യത്തില്‍ വ്യക്തിയുടെ സൃഷ്ടിപരമായ കഴിവിനെ വ്യക്തമാക്കുന്നതിനുള്ള പൂര്‍ണമായ അവസരം ലഭിക്കുന്നു.
ഇതുപോലെ സാമ്പത്തികജനാധിപത്യത്തിലും വ്യക്തിയുടെ കഴിവിനെ ചവിട്ടി അമര്ത്തിവെക്കാതെ ഏതവസ്ഥയിലാണെങ്കിലും അത് വ്യക്തമാക്കുന്നതിനുള്ള ശരിയായ അവസരം ലഭിക്കയാണ് വേണ്ടത്. വ്യക്തിയെ അവന്റെ താല്പര്യങ്ങള്ക്കെതിരായി അടിച്ചമര്‍ത്തുന്ന സാമ്പത്തികവ്യവസ്ഥിതി ഒരു നിലയിലും സ്വീകാര്യമല്ല.
എന്തുകൊണ്ടെന്നാല്‍ കാലം ചെല്ലുമ്പോള്‍ ഈ അടിച്ചമര്‍ത്തലിന്റെ ഫലങ്ങള്‍ പ്രകടമാകുകയും അവസാനമായി രാജനൈതികവും സമാനാജികവുമായ വ്യവസ്ഥിതികളില്‍ മാത്രമല്ല, സാമ്പത്തികവ്യവസ്ഥിതിയിലും അവയുടെ ദുഷ്പരിണാമങ്ങള്‍ ഉണ്ടാകുകയും ചെയ്യുന്നു. ഇത് പ്രകൃതിയുടെ നിയമമാണ്. ആയതിനാല്‍ ആരംഭം മുതല്‍ തന്നെ ഇതില്‍ ശ്രദ്ധയോടുകൂടിയിരിക്കുന്നതാണ് ബുദ്ധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: