മൂന്നാര്‍: ദേവികുളം സബ് കളക്ടര്‍ ശ്രീറാം വെങ്കിട്ടരാമനെ ഭീഷണിപ്പെടുത്തിയ എസ് രാജേന്ദ്രന് എംഎല്‍എയ്ക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന കമ്മിറ്റി അംഗം പിഎ വേലുക്കുട്ടന് കളക്ടര്‍ക്ക് പരാതി നല്കി.
25ന് ഉച്ചയ്ക്ക് മൂന്നാര്‍ ഗസ്റ്റ് ഹൗസില്‍ വാര്‍ത്താസമ്മേളനത്തിലാണ് രാജേന്ദ്രന് സബ്കളക്ടറെ ഭീഷണിപ്പെടുത്തുംവിധം സംസാരിച്ചത്. അനധികൃത നിര്‍മ്മാണങ്ങള്‍ക്ക് എതിരായ സബ്കളക്ടറുടെ നടപടി ജനവിരുദ്ധമാണെന്നും അതുമായി മുന്നോട്ടുപോയാല്‍ മടക്കം നാല് കാലില്‍ ആയിരിക്കും എന്നും എംഎല്‍എ പറഞ്ഞതായി പരാതിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
സുരേഷ് കുമാര്‍ മടങ്ങിയതു പോലെ ആവില്ല, നാലുകാലിലായിരിക്കും മടക്കം എന്നാണ് എംഎല്‍എ ഭീഷണിപ്പെടുത്തിയത്. ഇത് സബ്കളക്ടറുടെ ഔദ്യോഗിക കൃത്യനിര്‍വഹണത്തെ തടസപ്പെടുത്തുന്ന നടപടിയാണ്. ഇന്ത്യന്‍ ശിക്ഷാ നിയമം 353 വകുപ്പ് പ്രകാരം ശിക്ഷാര്‍ഹമായ നടപടിയാണ് എംഎല്‍എയുടേതെന്ന് പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: