കോട്ടയം: സംവരണമണ്ഡലത്തില്‍ ജയിച്ച് പട്ടികജാതി,വര്‍ഗ്ഗ സമൂഹത്തിന് ഒന്നും ചെയ്യാത്ത എംഎല്‍എമാരെ തെരുവില്‍ തടഞ്ഞ് ജനകീയ വിചാരണ നടത്താന്‍ അംബേദ്കര്‍ ജനപരിഷത്ത് സംസ്ഥാന കമ്മിറ്റിയോഗം തീരുമാനിച്ചു. ജയിക്കുന്നത് വരെ പട്ടികജാതിക്കാരും ജയിച്ചുകഴിഞ്ഞാല്‍ തമ്പ്രാക്കന്മാരായി വിലസി നടക്കുന്നവരുമായ എംഎല്‍എമാരുടെ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
പുതിയ ജാതികളെ പട്ടികജാതി,വര്‍ഗ്ഗ ലിസ്റ്റില്‍ ഉള്‍പ്പെടുത്തരുതെന്ന; ആവശ്യപ്പെട്ട് 20 ന് കിര്‍ത്താഡ്സ് ആസ്ഥാനത്തേക്ക് മാര്‍ച്ചും ധര്‍ണ്ണയും നടത്താന്‍ തീരുമാനിച്ചു.
സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി, റ്റി. ജയകുമാരി തമലം, വി.എം ചന്ദ്രിക അജേഷ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: