കോട്ടയം: ബാലഗോകുലത്തിന്റെ സംഘടനാ പ്രവര്‍ത്തനത്തിന് പ്രാഥമിക പരിശീലനം നല്കുന്ന സംസ്ഥാന ബാലമിത്ര ശില്പശാലയ്ക്ക് ഇന്ന് ളാക്കാട്ടൂര്‍ എംജിഎംഎന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ തുടക്കം കുറിക്കും. വൈകിട്ട് 5 ന് ബാലഗോകുലം സംസ്ഥാന ഉപാധ്യക്ഷന്‍ വി.ജെ രാജ്മോഹന്‍ പതാക ഉയര്‍ത്തും. 2 ന് രാവിലെ 9.30 ന് ബാലഗോകുലം സംസ്ഥാന പൊതുകാര്യദര്‍ശി ആര്. പ്രസന്നകുമാര്‍ അധ്യക്ഷത വഹിക്കുന്ന സമ്മേളനത്തില്‍ ചലച്ചിത്ര, സീരിയല്‍ നടന് പ്രതീഷ് നന്ദന് ശില്പശാല ഉദ്ഘാടനം ചെയ്യും.
കുടക്കച്ചിറ അഭേദാനന്ദാശ്രമം മഠാധിപതി സ്വാമി അഭയാനന്ദ തീര്‍ത്ഥപാദര്‍ അനുഗ്രഹപ്രഭാഷണം നടത്തും. ആകാശവാണി വയലും വീടും അവതാരകന് മുരളീധരന് തഴക്കര, നാട്ടിന്‍പുറം നന്മകളാല് സമൃദ്ധം എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തും. സ്വാഗതസംഘം അധ്യക്ഷന്‍ പ്രസന്നന് ആനിക്കാട്, ശിബിരാധികാരി ഡോ. എന്‍. ഉണ്ണികൃഷ്ണന്, ബാലഗോകുലം സംസ്ഥാന കാര്യദര്‍ശി വി. ഹരികുമാര്‍, സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ കെ.ജി രഞ്ജിത്, ബാലഗോകുലം മേഖലാ ഉപാധ്യക്ഷന്‍ വി.എസ് മധുസൂദനന് എന്നിവര്‍ പ്രസംഗിക്കും. 5 ന് സ്വാഗതസംഘം അധ്യക്ഷന്‍ പ്രസന്നന് ആനിക്കാടിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമാപന സമ്മേളനം സംസ്ഥാന വനിതാ കമ്മീഷന് അംഗം ഡോ. ജെ. പ്രമീളാദേവി ഉദ്ഘാടനം ചെയ്യും.
സംസ്ഥാന ചലച്ചിത്ര ഗാനരചന അവാര്‍ഡ് ജേതാവ് ഒ.എസ് ഉണ്ണികൃഷ്ണന് മുഖ്യാതിഥിയാകും. ബാലഗോകുലം സംസ്ഥാന അധ്യഷന്‍ കെ.പി ബാബുരാജന് മാസ്റ്റര്‍ മുഖ്യപ്രാഭാഷണം നടത്തും. ആര്‍എസ്എസ് വിഭാഗ് സംഘചാലക് എം.എസ് പത്മനാഭന്, ശിബിരകാര്യവാഹ് ബി.എസ് ബിജു, സ്വാഗതസംഘം ജനറല്‍ സെക്രട്ടറി അരുണ്‍ എം. വെള്ളാമറ്റത്ത്, ജില്ലാകാര്യദര്‍ശി പ്രതീഷ് മോഹന്‍ എന്നിവര്‍ പ്രസംഗിക്കും. 6 ന് രാവിലെ ശില്പശാല സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: