മാനന്തവാടി: വിവാഹ വാഗ്ദാനം നല്കി ആദിവാസി യുവതിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍. കര്‍ണ്ണാടക കുടക് സ്വദേശി തോട്ടുങ്ങല്‍ രത്നാസ് എന്ന മുത്തു(29)വിനെയാണ് പനമരം പോലീസ് അറസ്റ്റ് ചെയ്തത്.
19 വയസ്സുകാരിയായ പണിയ വിഭാഗത്തില്‍പെട്ട യുവതിയെയാണ് ഇയാള്‍ വിവാഹ വാഗ്ദാനം നല്കി പീഡിപ്പിച്ചതായി പരാതി. യുവതി ഇപ്പോള്‍ ആറുമാസം ഗര്‍ഭിണിയാണ്. കെട്ടുപണിക്കാരനായ ഇയാള്‍ നടവയലിലെ വാടകമുറിയില്‍ വെച്ചാണ് യുവതിയെ പീഡിപ്പിച്ചത്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: