ചാലക്കുടി: ഇന്‍ഷൂറന്‍സ് പ്രീമീയം തുക വര്‍ദ്ധിച്ചതില്‍ പ്രതിഷേധിച്ച് സംയുക്ത സമര സമിതി ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ വാഹന പണിമുടക്ക് ജില്ലയില്‍ ഭാഗികം. സ്വകാര്യ വാഹനങ്ങളും കെഎസ്ആര്‍ടിസി ബസുകളും പതിവുപോലെ സര്‍വ്വീസ് നടത്തി. അതേസമയം സ്വകാര്യ ബസുകള്‍ സര്‍വ്വീസ് നടത്താത്തിനാല്‍ ടൗണുകളില്‍ തിരക്ക് കുറവായിരുന്നു.ചാലക്കുടി നഗരത്തിലും പരിസരങ്ങളിലും ചുരുക്കും ഓട്ടോറിക്ഷകളും മറ്റും ഓടിയിരുന്നു. സ്വകാര്യ ബസുകള്‍ കൂടുതല്‍ സര്‍വ്വീസ് നടത്തുന്ന മേഖലകളില്‍ നിന്ന് സാമ്പത്തീക വര്ഷാവസാനമായിരുന്നതിനാല് ബാങ്കുകളിലും മറ്റും വരേണ്ട ജനങ്ങളെ ബസുകളില്ലാത്തത് ഏറെ വലച്ചു. പണിമുടക്കിന്റെ ഭാഗമായി ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തില്‍ ചാലക്കുടി ടൗണില്‍ പ്രകടനവും നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: