തിരുവനന്തപുരം: ചീഫ് സെക്രട്ടറി എസ്.എം. വിജയാനന്ദും അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസും പടിയിറങ്ങി. ഇരുവര്‍ക്കും കഴിഞ്ഞദിവസം സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തില്‍ യാത്രയയപ്പ് നല്കി. വിജയാനന്ദ് 81 ബാച്ചിലേയും ഷീലാ തോമസ് 85 ബാച്ചിലേയും ഉദ്യോഗസ്ഥരാണ്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന നളിനി നെറ്റോയാണ് പുതിയ ചീഫ് സെക്രട്ടറി. ഉദ്യോഗസ്ഥ തലപ്പത്ത് വനിതാ ഉദ്യോഗസ്ഥ വരുന്നുവെന്ന പ്രത്യേകതക കൂടിയുണ്ട്. നളിനി നെറ്റോയും 81 ബാച്ചിലെ ഉദ്യോഗസ്ഥയാണ്. ആഗസ്റ്റ് വരെയാണ് സേവന കാലാവധി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: