തുറവൂര്‍: പമ്പാ പാതയില്‍ തുറവൂര്‍ കവലയില്‍ നിന്നും കിഴക്കോട്ടുള്ള റോഡരികിലെ വൈദ്യുതി തൂണുകള്‍ ഗതാഗതത്തിന് തടസം സൃഷ്ടിക്കുന്നു. പൊതുമരാമത്ത് വകുപ്പിന്റെ കീഴിലുള്ള സ്ഥലം കൈയ്യേറി കുത്തിയതോട് ഇലക്ട്രിസിറ്റിബോര്‍ഡ് അധികൃതര്‍ സ്ഥാപിച്ചിട്ടുള്ള വൈദ്യുതി തൂണുകള്‍ മാറ്റുന്നത് സംബന്ധിച്ച് തര്‍ക്കം രൂക്ഷമായി.
തൂണുകള്‍ മാറ്റുന്നതിന് പൊതുമരാമത്ത് വകുപ്പ് കെഎസ്ഇബിയില്‍ പണം അടയ്ക്കുന്നതിനെച്ചൊല്ലിയാണ് തര്‍ക്കം. ഇത്തരത്തില്‍ ധാരാളം തൂണുകള്‍ റോഡരികില്‍ സ്ഥാപിച്ചിട്ടുണ്ട്.
ഇവയെല്ലാം നീക്കം ചെയ്യണമെങ്കില്‍ നല്ലൊരു തുക കെഎസ്ഇബിയില്‍ പൊതുമരാമത്ത് അടയക്കണമെന്നാണ് കുത്തിയതോട് കെഎസ്ഇബി അധികൃതര്‍ പറയുന്നത്. പണ്ട് മുതല്ക്കേ റോ ഡരികില്‍ തൂണുകള്‍ ഉണ്ടായിരുന്നത് അവ നീക്കി പുതിയത് സ്ഥാപി ക്കുക മാത്രമാ ണ് ചെയ്തതെന്ന് അവര്‍ വ്യക്തമാക്കി.
തങ്ങളുടെ അനുവാദമില്ലാതെ സ്ഥാപിച്ചിട്ടുള്ള തൂണുകള്‍ മാറ്റാന്‍ തങ്ങള്‍ പണം അടയ്ക്കണമെന്നത് അീഗികരിക്കാനാവില്ലെന്ന് പൊതുമരാമത്ത് ചേര്‍ത്തല അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചീനിയര്‍ ജയശ്രീ, പട്ടണക്കാട് അസിസ്റ്റന്റ് എഞ്ചീനീയര്‍ സജി ന എന്നിവര്‍ പറഞ്ഞു.
പമ്പാ പാതയുടെ ഭാഗമായുള്ള തുറവുര്‍-തൈക്കാട്ടുശ്ശേരി റോഡിലെ കൈയ്യേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനിടയിലാണ് തൂണുകള്‍ ശ്രദ്ധയില്‍പ്പെട്ടത്. വാഹനങ്ങള്‍ സൈഡ് കൊടുക്കുമ്പോള്‍ തൂണിന്റെ ചുവട്ടിലെ കോണ്‍ക്രീറ്റില്‍ തട്ടുന്നത് പതിവായിരിക്കുന്നു.
പമ്പാ പാതയിലെ കൈയേറ്റ കെട്ടിടങ്ങള്‍ പൊളിക്കല്‍ മന്ദഗതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: