മുഹമ്മ: ഇലക്ട്രിക് യന്ത്രങ്ങള്‍ വാടകയ്ക്കെടുത്ത് വില്പ്പനനടത്തിവന്ന യുവാവിനെ മണ്ണഞ്ചേരി പോലീസ് പിടികൂടി. മണ്ണഞ്ചേരി പഞ്ചായത്തില്‍ 13 -ാം വാര്‍ഡില്‍ ചീരപറമ്പില്‍ വീട്ടില്‍ സന്തോഷ്(40) ആണ് അറസ്റ്റിലായത്.
മണ്ണഞ്ചേരി,ആര്യാട്,മാരാരിക്കുളം,ചേര്‍ത്തല തെക്ക് എന്നിവിടങ്ങളില്‍ നിന്നും യന്ത്രസാമഗ്രഹികള്‍ വാടകയ്ക്കെടുത്തതായി മണ്ണഞ്ചേരി എസ്.ഐ കെ.രാജന്‍ബാബു പറഞ്ഞു. ഓരോ പ്രദേശത്തും എത്തി സൗഹൃദം കൂടിയശേഷം ഇവരെ സാക്ഷിയാക്കി ഇലക്ട്രിക് ഉപകരണങ്ങള്‍ വാടകയ്ക്ക് എടുത്ത് മുങ്ങുകയാണ് ഇയാളുടെ തട്ടിപ്പുരീതി.
കഴിഞ്ഞ ദിവസം മാരാരിക്കുളം സ്വദേശിയായ ഓട്ടോറിക്ഷാ ഡ്രൈവറാണ് ബസില്‍ യാത്രചെയ്യുന്ന സന്തോഷിനെക്കുറിച്ച് പോലീസില്‍ വിവരം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: