കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍

Friday 31 March 2017 9:48 pm IST

രാജാക്കാട്: രണ്ട് കിലോ കഞ്ചാവുമായി രണ്ട് പേര്‍ പിടിയില്‍. ഇന്നലെ ഉച്ചയോടെ പോലീസ് നടത്തിയ പരിശോധനയിലാണ് ഇരുചക്രവാഹനത്തില്‍ കടത്തിയ കഞ്ചാവ് പിടികൂടിയത്. രാജാക്കാട് ചൊക്രമുടിയിലെ വനവാസികളായ മണിരാജ് (40), രാമചന്ദ്രന്‍ (42)എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ആവശ്യക്കാരെന്ന വ്യാജേന പ്രതികളെ വിളിച്ച് വരുത്തി പോലീസ് അതി വിദഗ്ധമായി പിടികൂടുകയായിരുന്നു. പൊട്ടന്‍കാട്-ബൈസണ്‍ വാലി റൂട്ടില്‍ നിന്നാണ് പ്രതികള്‍ പിടിയിലാകുന്നത്. തമിഴ്‌നാട്ടിലെ കമ്പത്ത് നിന്നും ഇവിടെ എത്തിയ്ക്കുന്ന കഞ്ചാവ് ഇടത്തരം വിതരണക്കാര്‍ക്ക് എത്തിച്ച് കൊടുക്കുന്നതിലെ പ്രധാനകണ്ണികളാണ് കുടുങ്ങിയത്. 24000 രൂപയ്ക്കാണ് കഞ്ചാവ് നല്‍കാമെന്ന് പോലീസിനോട് പ്രതികള്‍ പറഞ്ഞിരുന്നത്. പൈസ തയ്യാറാണെന്ന് പറഞ്ഞ് ഇരുവരെയും വിളിച്ച് വരുത്തി പിടികൂടുകയായിരുന്നു. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്ത് വരികയാണ്. ഇന്ന് കോടതിയില്‍ ഹാജരാക്കും. എസ്‌ഐ അനൂപ്‌മോന്‍ പി ഡിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് പിടികൂടിയത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.