കായംകുളം: ഗുണ്ടാ നിയമപ്രകാരം യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ മുതുകുളം തെക്ക് ഇടയിലാ വീട്ടില്‍ വിഷ്ണു (24 )വിനെയാണ് കാപ്പാ നിയമപ്രകാരം കായംകുളം സിഐ കെ.സദന്റെ നേതൃത്വത്തിലുള്ള ആന്റി ഗുണ്ടാസംഘം അറസ്റ്റ് ചെയ്തത്. കനകക്കുന്ന് സ്റ്റേഷന് പരിധിയില്‍ താമസിക്കുന്ന വിഷ്ണു കനകക്കുന്ന്, കായംകുളം, കരീലക്കുളങ്ങര എന്നീ സ്റ്റേഷനുകളിലായി നിലവില്‍ ഏഴ് ക്രിമിനല്‍ കേസ്സുകളിലെ പ്രതിയാണ്, കഴിഞ്ഞ ഡിസംബറില്‍ കായംകുളം ഹൈവേയില്‍ വെച്ച് ലോറി തടഞ്ഞു നിര്‍ത്തി ലോറി ഡ്രൈവറുടെ കൈയ്യില്‍ നിന്നും ആയിരത്തിയഞ്ഞൂറ് രൂപാ പിടിച്ചുപറിച്ച കേസ്സ് ആണ് വിഷ്ണുവിനെതിരെ അവസാനം രജിസ്റ്റര്‍ ചെയ്ത കേസ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: