കയര്‍ ഐആര്‍സിയില്‍ ബിഎംഎസ് പ്രതിനിധിയെ ഉള്‍പ്പെടുത്തണം

Friday 31 March 2017 10:00 pm IST

ആലപ്പുഴ: 20 വര്‍ഷമായി ആലപ്പുഴയില്‍ നിലനിന്നു വരുന്ന യൂണിയന്‍ വ്യവസ്ഥയെ അട്ടിമറിച്ച് രാഷ്ട്രീയ പകപോക്കല്‍ നയം കയര്‍ ഐആര്‍സിയില്‍ നിന്നും കുട്ടനാട് കാര്‍ഷിക ഐആര്‍സിയില്‍ നിന്നും ബിഎംഎസിനെ അവഗണിച്ചതില്‍ ബിഎംഎസ് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. ശക്തമായ പ്രക്ഷോഭ പരിപാടികള്‍ക്ക് ബിഎംഎസ് നേതൃത്വം നല്‍കും. 12ന് കയര്‍ തൊഴിലാളി ക്ഷേമ ബോര്‍ഡ് ഓഫീസിലേക്ക് മാര്‍ച്ചും ധര്‍ണയും നടക്കും. കൂടാതെ തൊഴില്‍ മന്ത്രിക്കും, കയര്‍, കാര്‍ഷിക മന്ത്രാലയത്തിനും ബിഎംഎസ് പരാതി നല്‍കി. ജില്ലയിലെ പ്രധാനപ്പെട്ട യൂണിയനായ ബിഎംഎസിനെ ഒഴിവാക്കുന്നത് വ്യവസായ വളര്‍ച്ചയ്ക്ക് ശുഭകരമല്ല. അടിയന്തരമായി എടുത്ത തീരുമാനങ്ങള്‍ പുനഃപരിശോധിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. ജില്ലാ പ്രസിഡന്റ് ബി. രാജശേഖരന്‍ അദ്ധ്യക്ഷത വഹിച്ചു. ബിഎംഎസ് സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ബി. ശിവജി സുദര്‍ശന്‍, അഡ്വ. എസ്. ആശാമോള്‍, സംസ്ഥാന സമിതിയംഗം എ.എന്‍. പങ്കജാക്ഷന്‍, ജില്ലാ സെക്രട്ടറി സി.ജി. ഗോപകുമാര്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.