ആലപ്പുഴ: മഹാത്മഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ ആലപ്പുഴ ജില്ല സംസ്ഥാനതലത്തില്‍ രണ്ടാം സ്ഥാനത്തായി. സാമ്പത്തിക വര്‍ഷാവസാനമായ കണക്ക് പ്രകാരം 93.8 ലക്ഷം തൊഴില്‍ദിനങ്ങള്‍ സൃഷ്ടിച്ചാണ് ആലപ്പുഴ രണ്ടാമതെത്തിയത്. 130 ലക്ഷം തൊഴില്‍ ദിനങ്ങള്‍ സൃഷ്ടിച്ച തിരുവനന്തപുരമാണ് ഒന്നാമത്.
1.40261 ലക്ഷം കുടുംബങ്ങള്‍ക്കാണ് പദ്ധതി പ്രകാരം തൊഴില്‍ ലഭ്യമാക്കിയത്. ഇതില്‍ 10.68 ലക്ഷം തൊഴില്‍ ദിനങ്ങള്‍ പട്ടികജാതിക്കാര്‍ക്കും 0.2 ലക്ഷം തൊഴില്‍ ദിനം പട്ടികവര്‍ഗക്കാര്‍ക്കും ലഭിച്ചു. 96.42 ശതമാനവും വനിതകള്‍ക്കായിരുന്നു. ഏറ്റെടുത്ത പദ്ധതികളില്‍ 20229 പ്രവൃത്തികളില്‍ 11687 എണ്ണം പൂര്‍ത്തിയാക്കി. 8542 എണ്ണം പൂര്‍ത്തീകരണ പാതയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: