ബിജെപി പ്രതിഷേധ മാര്‍ച്ച്

Friday 31 March 2017 10:13 pm IST

കൂരോപ്പട: ബിജെപി കൂരോപ്പട പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തില്‍ കൂരോപ്പട ഗ്രാമപഞ്ചായത്ത് കാര്യാലയത്തിലേക്ക് പ്രതിഷേധമാര്‍ച്ചും ധര്‍ണ്ണയും നടത്തി. മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷനുകള്‍ 10ന് മുന്‍പായി നല്‍കുക, ജലനിധിപദ്ധതികള്‍ പ്രവര്‍ത്തനക്ഷമമാക്കുക, മണ്ണെടുപ്പു തടയുക, റേഷന്‍ വിതരണം പുനഃസ്ഥാപിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നല്‍കി. ധര്‍ണ്ണ ബിജെപി നിയോജകമണ്ഡലം പ്രസിഡന്റ് പി.എസ. ഹരിപ്രസാദ് ഉദ്ഘാടനം ചെയ്യും. കൂരോപ്പട പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് ഗോപന്‍ പങ്ങട, മണ്ഡലം കമ്മിറ്റി സെക്രട്ടറി ഹരി പാലാഴി, ഒബിസി മോര്‍ച്ച മണ്ഡലം പ്രസിഡന്റ് ജയപ്രകാശ്, ജില്ലാ കമ്മറ്റിയംഗം എ.സി. രാധാകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.