വാഴപ്പള്ളി: ഗായത്രി വിദ്യമന്ദിരത്തിന്റെ 14-ാമതു വാര്‍ഷികാഘോഷം യെസ്കെ ഫൗണ്ടേഷന് ചെയര്മാന് ശശി കലാധാരന്‍ ഉദ്ഘാടനം ചെയ്തു. പ്രൊഫ. പി.കെ. രാജപ്പന് അദ്ധ്യക്ഷത വഹിച്ചു.ഡോ. എന്‍. ജയരാജ് എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. ഷിപ്പ് യാര്‍ഡ് ഡയറക്ടര്കം ആഡിറ്റര്‍ ചെയര്മാന് ബി. രാധാകൃഷ്ണമേനോന് സമ്മാനദാനം നിര്‍വ്വഹിച്ചു. മുനിസിപ്പല്‍ കൗണ്‍സിലര്‍ ജി. സുരേഷ്ബാബു, സ്കൂള്‍ പ്രിന്‍സിപ്പല്‍ കെ. സുബ്രഹ്മണ്യ അയ്യര്‍, പ്രസിഡന്റ് പി.എല്‍. ബാലകൃഷ്ണന്, പി.എന്‍. വിജയകുമാര്‍, കെ.എസ്. സജീവ്കുമാര്‍, ആശ എ.എല്‍, അഭിറാം അശോക് എന്നിവര്‍ സംസാരിച്ചു. സ്കൂളിലെ സമര്‍ത്ഥനായ കുട്ടി പ്രണവിന് 10000 രൂപ ക്യാഷ് അവാര്‍ഡ് നല്‍കിക്കൊണ്ട് പ്രണവിന്റെ തുടര്‍ വിദ്യാഭ്യാസ ചെലവു മുഴുവന്‍ നല്‍കുമെന്ന് ശശി കലാധരന്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: