എരുമേലി: ഓട്ടത്തിനിടെ കാര്‍ നിയന്ത്രണം വിട്ട് കുഴിയിലേക്ക് മറിഞ്ഞ് യുവാക്കള്‍ക്ക് പരിക്കേറ്റു. കൊല്ലം മുണ്ടയ്ക്കല്‍ അരുണ്‍ (22 ), റഹ്മാന് മന്‍സില്‍ നിഷാദ ്(24) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ നാട്ടുകാരും പോലീസും ചേര്‍ന്ന് എരുമേലി സാമൂഹിക ആരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചയോടെ കനകപ്പലം കൊല്ലപ്പള്ളി ജംഗഷനിലായിരുന്നു അപകടം. കൊല്ലത്തു നിന്നും കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടിലേക്ക് വരുന്നതിനിടെ കാര്‍ നിയന്ത്രണം വിട്ട് റോഡരികിലെ കുഴിയിലേക്ക് തലകീഴെ മറിയുകയായിരുന്നു. അപകടത്തില്‍ ഇരുവരും അത്ഭുതകരമാകരായി രക്ഷപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: