ചങ്ങനാശ്ശേരി: നാളുകളായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ മുടങ്ങിക്കിടക്കുന്ന ചിറവംമുട്ടം റെയില്‍വേ ഓവര്‍ബ്രിഡ്ജ് പണി അടിയന്തിരമായി പൂര്‍ത്തീകരിക്കണമെന്ന ആവശ്യം ശക്തമാകുന്നു. ഇത്തിത്താനം ഹയര്‍ സെക്കണ്ടറി സ്കൂള്‍, ആരാധനാലയങ്ങള്‍, ധനകാര്യ സ്ഥാപനങ്ങള്‍ എന്നിവടങ്ങളിലേക്കുള്ള ജനങ്ങളാണ് റെയില്‍വേയുടെ അനാസ്ഥമൂലം ദുരിതം അനുഭവിക്കുന്നത്. ഈ റെയില്‍വേ മേല്‍പ്പാലം പണിയുടെ പേരില്‍ കുറിച്ചി, വാഴപ്പള്ളി ഗ്രാമപഞ്ചായത്തുകളിലേക്കുള്ള കുടിവെള്ളം വര്‍ഷങ്ങളായി മുടങ്ങിക്കിടക്കുന്നത് വരള്‍ച്ചക്കാലത്തെ ജനജീവിതം കൂടുതല്‍ ബുദ്ധിമുട്ടുകയാണ്. അധികാരികള്‍ സത്വരനടപടികള്‍ സ്വീകരിച്ച് മേല്‍പ്പാലം പണി പൂര്‍ത്തിയാക്കുകയും കുടിവെള്ള പൈപ്പ് ലൈനുകള്‍ പുനസ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: