തിരുവനന്തപുരം: കേരള ക്ഷേത്ര സംരക്ഷണ സമിതി, തിരുവനന്തപുരം താലൂക്ക് വാര്‍ഷിക സമ്മേളനം ഇടപഴിഞ്ഞി കുമാരരാമം ബാലസുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തില്‍ എന്‍. സുന്ദരേശന് നായരുടെ അധ്യക്ഷതയില്‍ നടന്നു. ജില്ലാ സെക്രട്ടറി ഷാജു വേണുഗോപാല്‍ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ ബോബി ഗോപന് സംസാരിച്ചു. ജില്ലാ ദേവസ്വം സെക്രട്ടറി കെ.പി. ഗിരീഷ്കുമാര്‍ വരണാധികാരിയായി പുതിയ കാര്യം നിര്‍വാഹണ സമിതി#ിയെ തെരഞ്ഞെടുത്തു. എന്‍. സുന്ദരേശന്‍നായര്‍, ഡോ. ശ്രീകുമാര്‍(രക്ഷാധികാരിമാര്‍), എസ്. രാജപ്പന് കാവല്ലൂര്‍ (പ്രസിഡന്റ്), ബിജു കുണ്ടമണ്‍കടവ്, രാമന്‍കുട്ടി നായര്‍ കമലേശ്വരം, ശശിധരന്‍പിള്ള പൂജപ്പുര(വൈസ് പ്രസിഡന്റ്), രാധാകൃഷ്ണന് വഴയില (സെക്രട്ടറി), സുനില്‍ ശ്രീകണ്ഠേശ്വരം, സന്തോഷ് നന്ദന്‍കോട്, സുരേഷ് ശ്രീകൃഷ്ണപുരം (ജോയിന്റ് സെക്രട്ടറി), എം. പത്മകുമാര്‍ (ട്രഷറര്‍), ഹരികുമാര്‍ ശാസ്തമംഗലം (ദേവസ്വം സെക്രട്ടറി), സുരേന്ദ്രന്‍നായര്‍ ഇടപഴിഞ്ഞി(സത്സംഗം പ്രമുഖ്), സുനില്‍കുമാര്‍ തിരുവല്ലം(സാമൂഹികാരാധന പ്രമുഖ്), കണ്ണന് പാപ്പനംകോട്(സഹസാമൂഹികാരാധനാപ്രമുഖ്), മണി കരമന(സനാതന ധര്‍മ്മ പാഠശാല), രാജഗോപാല്‍ മരുപ്പനന്കോട്(സഹസനാതന ധര്‍മ്മ പാഠശാല പ്രമുഖ്), മഹേഷ് വഴയില(യുവസമിതി പ്രമുഖ്), മോഹന്‍കുമാര്‍ തിരുമല (സമ്പര്‍ക്കം), ജയശേഖരന്‍നായര്‍ ചെങ്കള്ളൂര്‍ (പ്രചാര്‍ പ്രമുഖ്), സന്തോഷ് കരമന (സേവാ പ്രമുഖ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: