കാട്ടാക്കട: കെഎസ്ആര്‍ടിസി കാട്ടാക്കട ഡിപ്പോയിലെ കക്കൂസ് മാലിന്യം ഒഴുക്കിവിടുന്നത് പൊതുനിരത്തിലേക്ക്. കെഎസ്ആര്‍ടിസിയുടെ വാണിജ്യ സമുച്ചയത്തിലെ സെപ്റ്റിക് ടാങ്കില്‍ നിന്ന് മലിനജലം ഒഴുകി പരിസരമാകെ ദുര്‍ഗന്ധം വമിച്ചിട്ടും അധികൃതര്‍ക്ക് കണ്ട ഭാവമില്ല.
യാത്രക്കാരും വാണിജ്യസമുച്ചയത്തിലെ കടഉടമകളും ജീവനക്കാരും ഉള്‍പ്പെടെ അധികൃതരെ അറിയിച്ചെങ്കിലും നടപടിയില്ലെന്ന് ആക്ഷേപം. ദിനംപ്രതി ആയിരക്കണക്കിന് ജനങ്ങള്‍ വന്നുപോകുന്ന കാട്ടാക്കട കെഎസ്ആര്‍ടിസി വാണിജ്യസമുച്ചയത്തിന് മുന്നിലെ പാര്‍ക്കിംഗ് ഏര്യയും റോഡും കക്കൂസ് മാലിന്യം ഒഴുകി വൃത്തിഹീനമായിട്ട് ദിവസങ്ങളായി. ബസുകള്‍ പുറത്തേക്ക് ഇറങ്ങുന്ന ഭാഗത്ത് സ്ഥാപിച്ചിട്ടുള്ള സെപ്റ്റി ടാങ്ക് നിറഞ്ഞാണ് മാലിന്യം പുറത്തേക്കൊഴുകുന്നത്. . അധികൃതരുടെ അനാസ്ഥമൂലം യാത്രക്കാര്‍ മൂക്കുംപൊത്തി ഈ മലിനജലം ചവിട്ടി യാത്ര ചെയ്യേണ്ട ഗതികേടിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: