വിളപ്പില്‍: ചൊവ്വള്ളൂര്‍ ഭദ്രകാളി ദേവീക്ഷേത്രത്തില്‍ കാളിയൂട്ട് മഹോത്സവത്തിന് കൊടിയേറി. ഇന്ന് വൈകിട്ട് 4ന് ഐശ്വര്യപൂജ, 6.30ന് സഹസ്രദീപം തെളിക്കല്‍, രാത്രി 8ന് താലിമാല ഘോഷയാത്ര, 10ന് മാലവയ്പ്പ്. നാളെ വൈകിട്ട് 6.45ന് ആധ്യാത്മികപ്രഭാഷണം, രാത്രി 7.45ന് കളംകാവല്‍. 3ന് രാത്രി 10ന് കൊന്നുതോറ്റ്. 4ന് രാത്രി 7ന് കളംകാവല്‍, 8.30ന് ഡാന്‍സ്. 5ന് രാവിലെ 9.30ന് പൊങ്കാല, 11.20ന് പൊങ്കാലനിവേദ്യം, വൈകിട്ട് 3ന് നാരങ്ങാവിളക്ക്, 3.30ന് ഉരുള്‍, രാത്രി 8ന് കുത്തിയോട്ടം, താലപ്പൊലി. 10.30ന് കൊടിയിറക്ക്, ഒന്നിന് ഗുരുസി. 6ന് പുലര്‍ച്ചെ 5.30ന് ആറാട്ടോടെ ഉത്സവം പര്യവസാനിക്കുമെന്ന് ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് വി. കരുണാകരന്‍നായര്‍, സെക്രട്ടറി പി. തങ്കപ്പന് നായര്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: