നാവായിക്കുളം: നാവായിക്കുളം ശ്രീ മുത്തുമാരിയമ്മന്‍ കോവിലിലെ അമ്മന്‍കൊട മഹോത്സവം 3,4,5 തീയതികളില്‍ നടക്കും. 3ന് രാവിലെ 6ന് മഹാഗണപതി ഹോമം, 8ന് നാഗരൂട്ട്, 9ന് സമൂഹപൊങ്കാല, 11ന് സമൂഹസദ്യ, വൈകിട്ട് 6ന് ഗാനമേള, 8ന് നൃത്തനാട്യങ്ങള്‍. 4ന് രാവിലെ 6ന് ഗണപതിഹോമം, 9ന് വില്‍പ്പാട്ട്, 11ന് നെയ്യാണ്ടിമേളം, ഉച്ചയ്ക്ക് 1ന് കുംഭം എഴുന്നള്ളിപ്പ്, വൈകിട്ട് 6ന് വിളക്ക്, 7ന് നൃത്തസന്ധ്യ, രാത്രി 8ന് മെഗാ കോമഡിഷോ. 5ന് രാവിലെ 10ന് വില്‍പ്പാട്ട്, 10.30ന് നെയ്യാണ്ടിമേളം, 11ന് പൊങ്കല്‍, മഞ്ഞനീരാട്ട്, ഗുരുസി, 12ന് സമൂഹസദ്യ എന്നിവയാണ് പ്രധാന പരിപാടികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: