പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും

Friday 31 March 2017 11:26 pm IST

  തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ പൈങ്കുനി ഉത്സവത്തിന് ഇന്ന് കൊടിയേറും. ക്ഷേത്ര തന്ത്രി തരണനല്ലൂര്‍ സതീശന്‍ നമ്പൂതിരിപ്പാടിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ രാവിലെ 9നും 9.30നും ഇടയ്ക്ക് കൊടിയേറും. ഏപ്രില്‍ പത്തിന് ആറാട്ടോടു കൂടി ഉത്സവം സമാപിക്കും. ഇന്ന് രാവിലെ 10.30ന് മണ്ണ്‌നീരുകോരല്‍ രാത്രി 7.30ന് സിംഹാസന വാഹനം എഴുന്നെള്ളത്ത്. 5ന് സ്വരരാഗതാളലയം, 5.30ന് ശാസ്ത്രീയ നൃത്തം, 6.30ന് സംഗീത കച്ചേരി. നാളെ 8ന് സംഗീതകച്ചേരി, 9.30ന് നാട്ട്യ ദൃശ്യ ഭാഗവതാലാപനം, 11.30ന് ഭരതനാട്യം, 4.30 മുതല്‍ 8.30 വരെ അനന്തവാഹനം എഴുന്നെള്ളത്ത്, 5.15ന് ഭജന, 5.30ന് സംഗീത കച്ചേരി, 6.15ന് കുച്ചുപ്പുടി, 6.30ന് സ്വാതി സംഗീതാമൃതം. 3ന് വൈകുന്നേരം 4.30 മുതല്‍ 8.30 വരെ കമല വാഹനം എഴുന്നെള്ളത്ത്, 5.15നും 6നും തിരുവാതിരക്കളി, 6.30ന് വയലിന്‍ സോളോ. 4ന് രാവിലെ 8ന് പാഠകം, 9.30ന് ഓട്ടന്‍ തുള്ളല്‍, വൈകുന്നേരം 4.30നും 8.30നും പല്ലക്ക് വാഹനം എഴുന്നെള്ളത്ത്, 5.15ന് തിരുവാതിരക്കളി, 5.30ന് മേളം, 6ന് മോഹിനിയാട്ടം. 5ന് രാവിലെ 8ന് പാഠകം, 9.30ന് ഓട്ടന്‍തുള്ളല്‍, വൈകുന്നേരം 4.30 മുതല്‍ 8.30 വരെ ഗരുഡവാഹന എഴുന്നെള്ളത്ത്, 5.15ന് കര്‍ണാടക സംഗീതം, 5.15ന് തിരുവാതിര, 5.30 ന് ശാസ്ത്രീയ നൃത്തം, 6.30ന് സംഗീത കച്ചേരി. 6ന് രാവിലെ 8ന് പാഠകം, 9.30ന് ഓട്ടന്‍തുള്ളല്‍ വൈകുന്നേരം 4.30ന് ഇന്ദ്രവാഹന എഴുന്നെള്ളത്ത്, 5.30ന് സപ്ത വീണ, 5.30ന് ക്ലാസിക്കല്‍ നൃത്തം, 6.30ന് സംഗീത കച്ചേരി. 7ന് രാവിലെ 8ന് പാഠകം, 9.30ന് ഓട്ടന്‍തുള്ളല്‍, വൈകുന്നേരം 4.30 മുതല്‍ 8.30 വരെ പല്ലക്ക് വാഹനം എഴുന്നെള്ളത്ത്, 5.15ന് തിരുവാതിരക്കളി, 5.30നും 6.30നും സംഗീത കച്ചേരി. 8ന് രാവിലെ 8ന് പാഠകം, 10.30ന് ഭക്തിഗാനാലാപനം, വൈകുന്നേരം 4.30 മുതല്‍ 8.30 വരെ വലിയകാണിക്ക, 5.15ന് ഭജന, 5.30ന് സംഗീത കച്ചേരി, 6.30ന് ഫഌട്ട് കണ്‍സേര്‍ട്ട്. 9ന് രാവിലെ 8ന് സംഗീത കച്ചേരി, 9.30ന് തിരുപ്പുകഴ് കീര്‍ത്തനം, വൈകുന്നേരം 4.30 മുതല്‍ 8.30 വരെ പള്ളി വേട്ട, 5.30ന് ഭരതനാട്യം, 5.30ന് ഇന്ത്യന്‍ ആര്‍മിയുടെ ബാന്‍ഡ് മേളം, 6.30ന് സംഗീത കച്ചേരി. 10ന് വൈകുന്നേരം 4.30ന് ആറാട്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.