മുംബൈ: സമ്മര്‍ സര്‍പ്രൈസ് എന്നപേരില്‍ വീണ്ടും ഓഫറുകളുമായി റിലയന്‍സ് ജിയോ. 31ന് അവസാനിക്കേണ്ടിയിരുന്ന പ്രൈം മെമ്പര്‍ഷിപ്പ് പുതുക്കേണ്ട കാലാവധി ഇതിന്റെ ഭാഗമായി 15 ദിവസത്തേയ്ക്ക് നീട്ടി. ഈ മാസം 15നു മുമ്പ് പ്രൈം മെമ്പര്‍ഷിപ്പ് എടുത്താല്‍ മതി. മെമ്പര്‍ഷിപ്പിന്റെ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല.
99 രൂപയ്ക്ക് പ്രൈം മെമ്പര്‍ഷിപ്പ് എടുത്ത് 303 രൂപയ്ക്കും അതിനു മുകളിലുമുള്ള പ്ലാന്‍ റീചാര്‍ജ് ചെയ്തവര്‍ക്ക് മൂന്നു മാസത്തേയ്ക്ക് കൂടി സൗജന്യ സേവനങ്ങള്‍ ആസ്വദിക്കാമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്മാന് മുകേഷ് അംബാനി അറിയിച്ചു.
ഇവര്‍ക്ക് ജൂലൈ മുതല്‍ റീചാര്‍ജ് ചെയ്തിട്ടുള്ള സേവനങ്ങള്‍ ലഭ്യമായിത്തുടങ്ങും. ജിയോ പ്രൈം അംഗങ്ങള്‍ക്കുള്ള സമ്മര്‍ സര്‍പ്രൈസ് എന്ന പേരിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്. സെപ്തംബറിലാണ് ജിയോ പുറത്തിറങ്ങിയത്.
തുടക്കത്തില്‍ ഡിസംബര്‍ വരെയാണ് സൗജന്യ സേവനങ്ങള്‍ വാഗ്ദാനം ചെയ്തിരുന്നത്. പിന്നീടത് മാര്‍ച്ച് 31 വരെ ദീര്‍ഘിപ്പിക്കുകയായിരുന്നു.
ഇതുവരെ 7.2 കോടി ആളുകള്‍ ജിയോ ഉപഭോക്താക്കളായിട്ടുണ്ട്. 1,00,000 മൊബൈല്‍ ടവറുകള്‍ രാജ്യത്തിന്റ വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുണ്ട്. അടുത്ത മാസങ്ങളിലായി 1,00,000 ടവറുകള്‍ കൂടി പുതിയതായി പ്രവര്‍ത്തനം ആരംഭിക്കുന്നതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: