മരിക്കുന്ന ഭൂമിയെ നിര്‍മിച്ച് ഷെഫുമാര്‍

Thursday 25 May 2017 4:27 am IST

ചോക്ലേറ്റ് ഭൂമി

മുംബൈയിലെ കോര്‍ട്ട്യാഡ് പഞ്ചനക്ഷത്ര റസ്റ്ററന്റിലാണ് ഇങ്ങനെയൊരു ചോക്ലേറ്റ് ഭൂമി ഒരുക്കി വച്ചിരിക്കുന്നത്. കാലാവസ്ഥാ വ്യതിയാനം മൂലം നശിച്ചു കൊണ്ടിരിക്കുന്ന ഭൂമിയെക്കുറിച്ച് അവബോധം നല്‍കാന്‍ ഷെഫുമാരും കലാകാരന്മാരും ചേര്‍ന്നാണ് ഈ ചോക്ലേറ്റ് ഭൂമി ഉണ്ടാക്കിയിരിക്കുന്നത്.

റസ്റ്ററന്റിലെത്തുന്നവരോട് പുതിയ ഡെസേര്‍ട്ട് രുചിക്കാന്‍ ആവശ്യപ്പെടും. ‘ചോക്ലേറ്റ് ഭൂമി’യില്‍ നിന്ന് ചോക്ലേറ്റ് ചുരണ്ടിയെടുത്താണ് കഴിക്കേണ്ടത്. ചോക്ലേറ്റ് തീരുന്നതിനനുസരിച്ച് ഭൂമിയും ഇല്ലാതായിക്കൊണ്ടിരിക്കും.

ഡെസേര്‍ട്ട് രുചിക്കുന്നവര്‍ ചോക്ലേറ്റ് ഭൂമിയെ നശിപ്പിക്കുന്നതിനെതിരെ ഇന്‍സ്റ്റഗ്രാമിലോ ട്വിറ്ററിലോ ചോക്ലേറ്റ് ഭൂമിയുടെ ചിത്രവും പോസ്റ്റ് ചെയ്യണമെന്നാണ് നിബന്ധന. കൂടാതെ ചോക്ലേറ്റ് ഭൂമിയുടെ നഷ്ടപ്പെട്ട ഭാഗം പുനഃസൃഷ്ടിക്കുകയും വേണം.

നിര്‍ഭാഗ്യവശാല്‍, ഡെസര്‍ട്ട് കഴിക്കുന്നവരില്‍ പകുതിപ്പേര്‍ പോലും പോസ്റ്റിട്ടിട്ടില്ല! ചോക്ലേറ്റ് ചുരണ്ടിയെടുത്ത് ‘ഭൂമി’യെ ‘ഇല്ലാതാക്കിയവര്‍’ അത് പകരം വയ്ക്കാനാകാതെ മടങ്ങി. എന്തായാലും മരിക്കുന്ന ഭൂമിയെ വരച്ചുകാട്ടാന്‍ ഇതിലും നല്ലൊരാശയമില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.