പരമേശ്വര്‍ജിയുടെ നവതി ആഘോഷങ്ങള്‍ക്ക് ഗംഭീര തുടക്കം

Thursday 25 May 2017 1:53 am IST

കൊച്ചി : ഭാരതീയ വിചാര കേന്ദ്രം ഡയറക്ടര്‍ പി പരമേശ്വര്‍ജിയുടെ നവതിയാഘോഷങ്ങള്‍ക്ക് കൊച്ചിയില്‍ തുടക്കമായി. കലൂര്‍ എ.ജെ. ഹാളില്‍ നടന്ന പരിപാടിയില്‍ ദേശീയത കാഴ്ചപ്പാടും ആസൂത്രണവും എന്ന വിഷയത്തിലുള്ള സെമിനാര്‍ നളന്ദ സര്‍വ്വകലാശാല ചാന്‍സലര്‍ വിജയ് ഭട്കര്‍ ഉദ്ഘാടനം ചെയ്തു. മുതിര്‍ന്ന മാദ്ധ്യമ പ്രവര്‍ത്തകനും സൈദ്ധാന്തികനുമായ എസ് ഗുരുമൂര്‍ത്തി മുഖ്യപ്രഭാഷണം നടത്തി. സെമിനാറില്‍ ഭാരതീയ വിചാരകേന്ദ്രം ജനറല്‍ സെക്രട്ടറി കെസി സുധീര്‍ ബാബു, പ്രസിഡന്റ് എം മോഹന്‍ദാസ് എന്നിവരും സംസാരിച്ചു. വൈകിട്ട് വാദ്യലയ വിന്യാസം. നാളെ രാവിലെ സെമിനാര്‍. വൈകിട്ട് എളമക്കര ഭാസ്‌കരീയത്തില്‍ നടക്കുന്ന ആദരണ സഭയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.