ന്യൂദല്‍ഹി: കശ്മീരില്‍ സൈനികരുടെ വാഹനവ്യൂഹം ഭീകരര്‍ ആക്രമിച്ചു. മൂന്ന് സൈനികര്‍ക്ക് പരിക്ക്. ഉച്ചക്ക് ഒന്നരയോടെ ശ്രീനഗര്‍ ബെമിനയിലാണ് ആക്രമണമുണ്ടായത്. സൈന്യം ശക്തമായി തിരിച്ചടിച്ചു.
ഭീകരരെ കണ്ടെത്തുന്നതിനായി വ്യാപക തിരച്ചില്‍ നടത്തി. ഏതാനും ദിവസങ്ങളായി കശ്മീരില്‍ ഭീകരരുടെ ആക്രമണം വര്‍ദ്ധിച്ചിട്ടുണ്ട്.
ഭീകരരെ നേരിടുന്ന സൈന്യത്തിനെതിരെ യുവാക്കള്‍ കല്ലെറിയുന്നതും പതിവാണിപ്പോള്‍. സൈനികരെ ആക്രമിച്ച മൂന്ന് പേര് കഴിഞ്ഞ ദിവസം വെടിവെപ്പില്‍ കൊല്ലപ്പെട്ടിരുന്നു.
കല്ലെറിയാന്‍ സമൂഹമാധ്യമങ്ങള്‍ ഉപയോഗിച്ച് പാക്കിസ്ഥാന് യുവാക്കളെ സംഘടിപ്പിക്കുന്നതായി കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ് പാര്‍ലമെന്റില്‍ പറഞ്ഞിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: