കണ്ണൂര്‍: ജില്ലാ എംപ്ലോയ്മെന്റ് എകസ്ചേഞ്ചിനോടനുബന്ധിച്ചുളള എംപ്ളോയബിലിറ്റി സെന്ററില്‍ സ്വകാര്യ സ്ഥാപനങ്ങളിലേക്കുളള വിവിധ തസ്തികകളിലേക്ക് ഏപ്രില്‍ 4ന് രാവിലെ 10.30 അഭിമുഖം നടക്കുന്നു. കൗണ്‍സിലര്‍, എച്ച്.ആര്.ട്രെയിനര്‍, എച്ച്.ആര് എക്സിക്യൂട്ടീവ്, ഡോക്യുമെന്റേഷന് സ്റ്റാഫ്, നഴ്സിംഗ് ട്രെയിനേര്‍സ്, സ്പോക്കണ് ഇംഗഌഷ് ട്രെയിനര്‍, ഫ്രണ്ട് ഓഫീസ് സ്റ്റാഫ്, എച്ച്.ആര്.മാനേജര്‍, സോഫ്റ്റ്വെയര് അസിസ്റ്റന്റ, വെബ് ഡെവലപ്പര്‍, ഡിസൈനര്‍ ഫോട്ടോഷോപ്പ്, ഓണ്‍ലൈന്‍ കണ്ടന്റ് ഡെവലപ്പര്‍, അക്കൗണ്ടിംഗ് സ്റ്റാഫ്, എച്ച്. ആര് അസിസ്റ്റന്റ്, സി.ആര്.എം, സി.ആര്.ഇ, ഫ്ളോര്‍ സി.ആര്.ഇ, ടെലി മാര്‍ക്കറ്റിംഗ് എക്സിക്യുട്ടീവ്, ഐ.ഇ.എല്‍.ടി.എസ് ട്രെയിനര്‍, ട്രെയിനി മാനേജര്‍, മാര്‍ക്കറ്റിംഗ് എക്സിക്യൂട്ടീവ്, സെയില്‍സ് എക്സിക്യൂട്ടീവ,് ടെലി കോളിംഗ് തസ്തികകളിലേക്കാണ് അഭിമുഖം. താല്പര്യമുളള യോഗ്യരായ 35 വയസ്സില്‍ കുറവ് പ്രായമുളള ഉദേ്യാഗാര്‍ത്ഥികള്‍ തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പും 250 രൂപയും സഹിതം എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ രജിസ്റ്റര്‍ ചെയ്ത ഉദേ്യാഗാര്‍ത്ഥികള്‍ക്കും ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് 04972707610, 8156955083.
പ്രതികരിക്കാൻ ഇവിടെ എഴുതുക: