ഹൈദരാബാദ്: മക്ക മസ്ജിദാക്രമണക്കേസില് ജാമ്യം ലഭിച്ച സ്വാമി അസീമാനന്ദയെ ഹൈദരാബാദ് ചാഞ്ചല്ഗുഡ ജയിലില്‍ നിന്ന് മോചിപ്പിച്ചു.
അസീമാനന്ദയ്ക്കും കേസിലെ മറ്റൊരു പ്രതി ഭരത് മോഹന്‍ലാല്‍ രത്തേശ്വറിനും കഴിഞ്ഞ മാസം 23നാണ് മെട്രോ പൊളിറ്റന്‍ സെഷന്‍സ് കോടതി ജാമ്യം നല്‍കിയത്. രത്തേശ്വറിനെ കഴിഞ്ഞാഴ്ച തന്നെ പുറത്ത് വിട്ടിരുന്നു.
മാര്‍ച്ച് എട്ടിന് അസീമാനന്ദയെയും മറ്റ് ആറ് പേരെയും 2007ലെ അജ്മീര്‍ സ്ഫോടനക്കേസില്‍ കോടതി കുറ്റവിമുക്തരാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: