കെഎസ്ടി എംപ്ലോയീസ് സംഘ് ജില്ലാ സമ്മേളനം

Saturday 1 April 2017 7:52 pm IST

കണ്ണൂര്‍: കെഎസ്ആര്‍ടിസി ജീവനക്കാരുടെ സംഘടനയായ കെഎസ്ടി എംപ്ലോയീസ് സംഘ് (ബിഎംഎസ്) ജില്ലാ സമ്മേളനം മസ്ദൂര്‍ ഭവനില്‍ സംസ്ഥാന ട്രഷറര്‍ കെ.അജയകുമാര്‍ ഉദ്ഘാടനം ചെയ്തു. 2013 ന് ശേഷം ജോലിയില്‍ പ്രവേശിച്ച ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ നിക്ഷേപിക്കുന്നതിലെ അവ്യക്തത നീക്കണമെന്നും 2010 ന് ശേഷം ചേര്‍ന്നവരുടെ സര്‍വ്വീസ് റഗുലറൈസേഷന്‍ നടത്തി ശമ്പള കുടിശ്ശിക ഉടന്‍ നല്‍കണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. പി.ബാലചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ ജോയിന്റ് സെക്രട്ടറി വി.മണിരാജ്, എന്‍.സി.ടി.ഗോപിനാഥ്, കെ.രാജന്‍ എന്നിവര്‍ സംസാരിച്ചു. സി.പി.ഗിരീഷ് സ്വാഗതവും എം.പ്രസാദ് നന്ദിയും പറഞ്ഞു. ഭാരവാഹികളായി സി.രഞ്ജന്‍ (പ്രസിഡണ്ട്), സി.പി.ഗിരീഷ് (വൈസ് പ്രസിഡണ്ട്), പി.ബാലചന്ദ്രന്‍ (സെക്രട്ടറി), കെ.വി.ഹരീഷ് ബാബു (ജോ.സെക്രട്ടറി), എ.വി.സുരേന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.