കണ്ണൂര്‍: ബിവറേജസ് ഔട്ട്ലെറ്റിനെതിരെ രാപകല്‍ സമരം നടക്കുന്ന ചിറക്കല്‍ സമരപ്പന്തല്‍ ഇന്ന് രാവിലെ 11.30 ന് ഹിന്ദുഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി.ശശികല ടീച്ചര്‍ സന്ദര്‍ശിക്കും. ബിജെപി ജില്ലാ ജനറല്‍ സെക്രട്ടരി കെ.കെ.വിനോദ്കുമാര്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡണ്ട് എം.കെ.വിനോദ്, ആധ്യത്മിക പ്രഭാഷണ സമിതി ജില്ലാ സെക്രട്ടറി കെ.എന്‍.രാധാകൃഷ്ണന് മാസ്റ്റര്‍, ജമാ-അത്തെ ഇസ്ലാമി ജില്ലാ പ്രസിഡണ്ട് സി.പി.ഹാരിസ് തുടങ്ങിയവര്‍ കഴിഞ്ഞദിവസം സമരസ്ഥലം സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: