കണ്ണൂര്‍: കൈത്തറി ആന്റ് ടെക്സ്റ്റയില്‍സ് വകുപ്പ്, ജില്ലാ വ്യവസായ കേന്ദ്രം, ജില്ലാ ഹാന്റ്ലൂം ഡവലപ്മെന്റ് കമ്മിറ്റി എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ വിഷു കൈത്തറി വസ്ത്ര വിപണനമേള സംഘടിപ്പിക്കുന്നു. ഇന്ന് മുതല്‍ ഏപ്രില്‍ 13 വരെ കണ്ണൂര്‍ പോലീസ് മൈതാനിയിലാണ് മേള. ഇന്ന് വൈകീട്ട് 4ന് മന്ത്രി രാമചന്ദ്രന് കടന്നപ്പള്ളി മേള ഉദ്ഘാടനം ചെയ്യും. മേയര്‍ ഇ.പി.ലത ആദ്യവില്‍പ്പന നടത്തും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി.സുമേഷ് അദ്ധ്യക്ഷത വഹിക്കും. കണ്ണൂര്‍ ജില്ലയിലെ 32 സംഘങ്ങളും മറ്റ് ജില്ലകളില്‍ നിന്നായി 22 സംഘങ്ങളും ഹാന്റക്സും ഹാന്‍വീവും മേളയില്‍ പങ്കെടുക്കുന്നു. 2016 വിഷു എക്സിബിഷനില്‍ 3.19 കോടി രൂപയുടെ വില്പനയുണ്ടായിട്ടുണ്ട്. ഈ വര്‍ഷം 3.5 കോടി രൂപയുടെ വില്പനയാണ് പ്രതീക്ഷിക്കുന്നത്.
വാര്‍ത്താ സമ്മേളനത്തില്‍ കൈത്തറി വസ്ത്ര വിപണന മേള കോ-ഓര്‍ഡിനേറ്റര്‍ സി. രമേശന്, ഹാന്റ്ലൂം ജില്ലാ ചെയര്മാന് ഡി.കെ. ബാലകൃഷ്ണന്, കൈത്തറി വികസന സമിതി അംഗം കെ.വി.സന്തോഷ് കുമാര്‍, ജില്ലാ വ്യവസായകേന്ദ്രം ടെക്സ്റ്റയില്‍ അസിസ്റ്റന്റ് കെ.ജയറാം, ടി.കെ.ലിനീഷ് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: