മട്ടന്നൂര്‍: മട്ടന്നൂരിലെ മാധ്യമ പ്രവര്‍ത്തകനായിരുന്ന നാസര്‍ മട്ടന്നൂരിന്റെ സ്മരണയ്ക്കായി മട്ടന്നൂര്‍ പ്രസ് ഫോറവും നാസര്‍ അനുസ്മരണ സമിതിയും ഏര്‍പ്പെടുത്തിയ പ്രാദേശിക പത്രപ്രവര്‍ത്തക അവാര്‍ഡിന് മാധ്യമം ലേഖകന്‍ അശ്വിന് പഞ്ചാക്ഷരി അര്‍ഹനായി. മാധ്യമം കൊല്ലം യൂണിറ്റിലെ പത്തനാപുരം ബ്യൂറോയിലെ പ്രാദേശിക ലേഖകനാണ്. ആദിവാസി വിഭാഗത്തെക്കുറിച്ച് അശ്വിന് തയാറാക്കിയ ക്ഷേമം തേടുന്ന മണ്ണിന്റെ മക്കള്‍ എന്ന പരമ്പരയ്ക്കാണ് അവാര്‍ഡ് ലഭിച്ചത്. 5001 രൂപയും ശില്പവും നല്കുന്ന അവാര്‍ഡ് 6 ന് വൈകുന്നേരം 4 മണിക്ക് മട്ടന്നൂര്‍ കൂടാളി പബ്ലിക് സര്‍വന്റ്സ് സൊസൈറ്റി ഹാളില്‍ നടക്കുന്ന നാസര്‍ അനുസ്മരണത്തില്‍ അവാര്‍ഡ് വിതരണം ചെയുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ജൂറി കമ്മിറ്റി അംഗങ്ങളായ കണ്ണൂര്‍ പ്രസ് ക്ലബ്ബ് സെക്രട്ടറി എന്‍.പി.സി.രഞ്ജിത്ത്, മുന്‍ സെക്രട്ടറി മട്ടന്നൂര്‍ സുരേന്ദ്രന്, രാഗേഷ് കായലൂര്‍ എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് തെരഞ്ഞെടുത്തത്. പത്രസമ്മേളനത്തില്‍ മട്ടന്നൂര്‍ സുരേന്ദ്രന്, രാഗേഷ് കായലൂര്‍, ജിജേഷ് ചാവശേരി, പി.വിനോദ് കുമാര്‍, കെ.പി.അനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: