കഞ്ചാവുമായി യുവാവ് പിടിയില്‍

Saturday 1 April 2017 7:55 pm IST

കുമളി: നിരവധി കേസുകളില്‍ പ്രതിയായ യുവാവ് കഞ്ചാവുമായി കുമളി എക്‌സൈസ് പിടിയില്‍. നെടുങ്കണ്ടം പാറല്‍മേട് സ്വദേശി പുന്നക്കാട്ട് വീട്ടില്‍ ജോസ് ജോസഫ്(37) ആണ് 260 ഗ്രാം കഞ്ചാവുമായി പിടിയിലായത്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു കഞ്ചാവ്. നിരവധി മോഷണ-കഞ്ചാവ്-അബ്ക്കാരി കേസുകളില്‍ പ്രതിയും ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുള്ളയാളുമാണ് പ്രതി. നെടുങ്കണ്ടം ഭാഗത്ത് സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് വില്‍പ്പന നടത്തുവാനാണ് കമ്പത്ത് നിന്നും ഇയാള്‍ കഞ്ചാവ് കൊണ്ടുവന്നതെന്ന് എക്‌സൈസ് പറഞ്ഞു. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ എസ് ഷാജിയുടെ നേതൃത്വത്തിലാണ് കേസ് പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.