തൊടുപുഴ: ഭാരതീയ ജനതാ ഒബിസി മോര്‍ച്ച തൊടുപുഴ നിയോജകമണ്ഡലം കണ്വന്ഷന് ഇന്ന് രാവിലെ 10ന് ഹൈറേഞ്ച് ഫുഡ്കോര്ട്ടില് നടക്കും. നിയോജകമണ്ഡലം പ്രസിഡന്റ് പി പ്രബീഷ് അദ്ധ്യക്ഷത വഹിക്കും. ഒബിസി മോര്‍ച്ച സംസ്ഥാന അദ്ധ്യക്ഷന്‍ പുഞ്ചക്കരി സുരേന്ദ്രന് ഉദ്ഘാടനം ചെയ്യും. ഭാരതീയ ജനതാ പാര്‍ട്ടി ഇന്റ്വലക്ച്ച്വല്‍ സെല്‍ സംസ്ഥാന കണ്‍വീനറും ജനം റ്റി വി അവതാരകനുമായ റ്റി ജി മോഹന്‍ദാസ് മുഖ്യപ്രഭാഷണം നടത്തും.
ഒബിസി വിഭാഗങ്ങള്‍ക്കായി കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നല്‍കിയിട്ടുള്ള പദ്ധതികളെക്കുറിച്ചുള്ള ക്ലാസ് അഡ്വ. ജയ്സ് ജോണ്‍ നയിക്കും. ഒബിസി മോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റ് മാന്നാര്‍ സുരേഷ്, ബിജെപി ജില്ലാ പ്രസിഡന്റ് ബിനു ജെ കൈമള്‍, ഒബിസി മോര്‍ച്ച ജില്ലാ പ്രസിഡന്റും വട്ടവട ഗ്രാമപഞ്ചായത്ത് ആരോഗ്യകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായ അളകരാജ്, ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി കെ എസ് അജി, നിയോജകമണ്ഡലം പ്രസിഡന്റ് റ്റി എസ് രാജന്, ജന.സെക്രട്ടറിമാരായ എസ് പത്മഭൂഷണ്‍, കെ എം സിജു, സംസ്ഥാന കൗണ്‍സില്‍ അംഗം അരവിന്ദാക്ഷന് പിള്ള, ഒബിസി ജില്ലാ ജന.സെക്രട്ടറിമാരായ അഡ്വ. എസ് വിനയരാജ്, എന്‍ പി പ്രമോദ്, ജില്ലാ കമ്മിറ്റിയംഗം ബിജു കാരിക്കോട്, മണ്ഡലം ജന.സെക്രട്ടറിമാരായ മനീഷ് മദനന്, ജയരാമന് മണക്കാട് തുടങ്ങിയവര്‍ സംസാരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: