നെടുങ്കണ്ടം: സ്വകാര്യ ബസില്‍ നിന്ന് വീണ് മധ്യവയകന്‍ ഗുരുതര പരിക്ക്. ഇന്നലെ രാവിലെ 9.40ന് നെടുങ്കണ്ടം കിഴക്കേകവലയില്‍ വച്ചാണ് സംഭവം പശുപ്പാറ-നെടുങ്കണ്ടം റൂട്ടിലോടുന്ന സ്വകാര്യ ബസില്‍ നിന്നാണ് സന്ന്യാസിയോട സ്വദേശി കളപ്പുരക്കല്‍ ബേബി ചാക്കോ (60) റോഡിലേക്ക് തലയടിച്ചു വീണത്.
ബസിന്റെ പിന് വാതിലിലൂടെ പുറത്തേക്ക് തെറിച്ച് വീഴുകയായിരുന്നു. തലയുടെ പിന് ഭാഗം റോഡിലിടിക്കുകയും ശക്തമായി രക്തസ്രാവമുണ്ടാകുകയും ചെയ്തു.നെടുങ്കണ്ടത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും പിന്നീട് കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: