ആലപ്പുഴ: സാമ്പത്തിക വര്‍ഷം അവസാനിച്ചപ്പോള്‍ ജില്ലയില്‍ ആകെ 26436.40 ലക്ഷം രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയായി. 72.35 ശതമാനം തുക ചെലവഴിച്ചു. ജില്ലാ പഞ്ചായത്ത് 81.45 ശതമാനവും ബ്ലോക്ക് പഞ്ചായത്തുകള്‍ 79 ശതമാനവും ചെലവഴിച്ചു.
ഗ്രാമ പഞ്ചായത്തുകള്‍ 14683.29 ലക്ഷം രൂപ ചെലഴിച്ച് 72.40 ശതമാനം തുക വിനിയോഗിച്ചു. നഗരസഭകള്‍ 64 ശതമാനം ചെലവഴിച്ച് 5067.02 ലക്ഷം രൂപയുടെ പദ്ധതികള്‍ പൂര്‍ത്തിയാക്കിയാണ് സാമ്പത്തിക വര്‍ഷം അവസാനിപ്പിച്ചത്.
ഗ്രാമപഞ്ചായത്തുകളില്‍ 100 ശതമാനം (195.65 ലക്ഷം രൂപ) ചെലവഴിച്ച അരൂക്കുറ്റി പഞ്ചായത്ത് ഒന്നാം സ്ഥാനത്തും 96.29 ശതമാനം ചെലവഴിച്ച് അമ്പലപ്പുഴ വടക്ക് ഗ്രാമ പഞ്ചായത്ത് രണ്ടാം സ്ഥാനത്തും എത്തി.
28.88 ശതമാനം തുക ചെലവഴിച്ച മുട്ടാര്‍ ഗ്രാമ പഞ്ചായത്താണ് ഏറ്റവും പിന്നില്‍.ബ്ലോക്ക് പഞ്ചായത്തുകളില്‍ ഏറ്റവും കൂടുതല്‍ പണം ചെലവഴിച്ചത് മുതുകുളം ആണ് – 94 ശതമാനം. രണ്ടാം സ്ഥാനത്ത് ചെങ്ങൂര്‍ ബ്ലോക്ക് – 90.39 ശതമാനം. ഏറ്റവും കുറവ് ചെലവ് രേഖപ്പെടുത്തിയത് ഹരിപ്പാട് ബ്ലോക്ക് ആണ്.
58.59 ശതമാനം. നഗരസഭകളില്‍ ഹരിപ്പാടാണ് ചെലവില്‍ ഒന്നാം സ്ഥാനത്തെത്തിയത് – 93.15 ശതമാനം. 72.35 ശതമാനം തുക ചെലവഴിച്ച ചേര്‍ത്തല നഗരസഭ രണ്ടാംസ്ഥാനത്താണ്. ഏറ്റവും കുറവ് ചെലവ് ചെയ്തത് കായംകുളം – 48.33 ശതമാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: