ആലപ്പുഴ: ദേശീയപാതയില്‍ ഓച്ചിറ–ചേര്‍ത്തല ഭാഗത്തെ അറ്റ കുറ്റപ്പണികളില് വീഴ്ച വരുത്തിയ പൊതുമരാമത്ത് വകുപ്പ് ദേശീയപാത വിഭാഗത്തിലെ 23 ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതല നടപടിക്കു ശുപാര്‍ശ. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് അഞ്ചു റീച്ചുകളിലായി ഓച്ചിറ – ചേര്‍ത്തല ഭാഗത്തു ചെയ്ത പ്രവൃത്തികളില്‍ മൂന്നു റീച്ചുകളിലേതു വാറന്റി കാലാവധിക്കു മുന്‍പു തകര്‍ന്നതുമായി ബന്ധപ്പെട്ടാണു നടപടിക്കു ശുപാര്‍ശ. ശുപാര്‍ശ പരിശോധിച്ച ശേഷം ഈ പ്രവൃത്തികളില്‍ നേരിട്ടു മേല്‍നോട്ടം വഹിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രം വകുപ്പുതല നടപടിയെടുക്കും. കുറ്റക്കാരായ കരാറുകാര്‍ക്കു നിരോധനമേര്‍പ്പെടുത്താനും നിര്‍ദേശം നല്കി. ആലപ്പുഴയിലെ ദേശീയപാതയുടെ തകര്‍ച്ചയെക്കുറിച്ചു മന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം നാലു തലത്തില്‍ അന്വേഷണം നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: