ചേര്‍ത്തല: സംവരണത്തിന്റെ ആനൂകൂല്യം പട്ടികജാതി വര്‍ഗ വിഭാഗത്തിലെ എല്ലാവര്ക്കും ലഭ്യമാക്കണമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്. കേരള വേലന്‍ മഹാസഭ 34ാമത് സംസ്ഥാന സമ്മേളനം ചേര്‍ത്തല നഗരസഭ ടൗണ്‍ ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്രവേശന, നിയമനങ്ങളില്‍ സംവരണം പാലിക്കുന്നുണ്ടോയെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും കാനം പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് ഡോ. എന്‍.വി. ശശിധരന് അധ്യക്ഷത വഹിച്ചു. പ്രതിനിധി സമ്മേളനനോദ്ഘാടനം മന്ത്രി പി. തിലോത്തമന് നിര്‍വഹിച്ചു. എ.എം ആരീഫ് എം.എല്‍.എ സ്വയംസഹായ സംഘവും പി.വി ശശീന്ദ്രന് എം.എല്‍.എ വെബ്സൈറ്റും ഉദ്ഘാടനം ചെയ്തു.
ഭാരവാഹികളായി ഡോ. എന്‍.വി ശശിധരന് (പ്രസിഡന്റ്) എ.ജി സുഗതന്, എസ്. നാരായണന് (വൈസ് പ്രസിഡന്റുമാര്‍) എം.എസ് ബാഹുലേയന് (സെക്രട്ടറി) വി.എന്‍ സോമന്, സരസ്വതി മോഹന്‍ (ജോയിന്റ് സെക്രട്ടറിമാര്‍) വി.വി ബാബു (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: