കഞ്ചാവുമായി യുവാവ് പിടിയില്‍

Saturday 1 April 2017 9:16 pm IST

അമ്പലപ്പുഴ: പുന്നപ്രയില്‍ 2.100 കിലോ കഞ്ചാവുമായി എറണാകുളം സ്വദേശി പിടിയില്‍. എറണാകുളം കുന്നത്തുനാട് വെങ്ങോലയില്‍ കോട്ടയില്‍ വീട്ടില്‍ കബീറാണ് (35) എക്‌സൈസ് സംഘത്തിന്റെ പിടിയിലായത്. പുന്നപ്ര കളിത്തട്ടു ജങ്ഷനു സമീപത്തെ ഐസ് പ്ലാന്റിനു സമീപം കഞ്ചാവു നില്‍ക്കുന്നതിനിടെയാണ് ഇയാളെ പിടികൂടിയത്. പുന്നപ്രയില്‍ വില്‍പ്പന നടത്തുന്നതിനായി തമിഴ്‌നാട് മധുരയില്‍ നിന്നാണ് ഇയാള്‍ കഞ്ചാവു കൊണ്ടുവന്നതെന്ന് എക്‌സൈസ് സിഐ പി. വിനയകുമാര്‍ പറഞ്ഞു. ഒരു പൊതി കഞ്ചാവ് 500 രൂപയ്ക്കാണ് ഇയാള്‍ വില്‍പ്പന നടത്തുന്നത്. എക്‌സൈസ് സംഘത്തില്‍ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.പി. മുഹമ്മദ് നാസര്‍, പ്രിവന്റീവ് ഓഫീസര്‍മാരായ ഇ.കെ. അനില്‍, നജീബ്, വി.ബി. ടോമിച്ചന്‍, വി.പി. ജോസ്, ഫാറുഖ് അഹമ്മദ് തുടങ്ങിയവരും ഉണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.