ആലപ്പുഴ: പള്‍സ് പോളിയോ തുള്ളി മരുന്നു വിതരണത്തിന്റെ രണ്ടാം ഘട്ടം ഇന്ന് നടക്കും. രാവിലെ എട്ടുമുതല്‍ വൈകീട്ട് അഞ്ചുവരെ നടക്കുന്ന മരുന്നു വിതരണത്തില്‍ അഞ്ചു വയസിനു താഴെയുള്ള 141969 കുട്ടികളെയാണ് ലക്ഷ്യമിടുന്നത്. ജില്ലാ തല ഉദ്ഘാടനം രാവിലെ എട്ടിന് കായംകുളം താലൂക്ക് ആശുപത്രിയില്‍ നഗരസഭ അദ്ധ്യക്ഷന്‍ എന്‍. ശിവദാസ് നിര്‍വഹിക്കും. ജില്ലയില്‍ 1392 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: