സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

Thursday 25 May 2017 12:31 am IST

തിരുവനന്തപുരം: 2015ലെ സംസ്ഥാന മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ജനറല്‍ റിപ്പോര്‍ട്ടിംഗിന് ദീപിക ദിനപത്രത്തിലെ രഞ്ജിത് ജോണും വികസനോന്മുഖ റിപ്പോര്‍ട്ടിംഗിന് മാതൃഭൂമി ദിനപത്രത്തിലെ ടി. സോമനും അര്‍ഹനായി. ന്യൂസ് ഫോട്ടോഗ്രാഫിയില്‍ മലയാളമനോരമ ഫോട്ടോഗ്രാഫര്‍ റസല്‍ ഷാഹുല്‍ അവാര്‍ഡ് നേടി. കാര്‍ട്ടൂണ്‍ വിഭാഗത്തില്‍ കേരള കൗമുദിയിലെ റ്റി.കെ. സുജിതിനാണ് അവാര്‍ഡ്. ടിവി റിപ്പോര്‍ട്ടിംഗിന് മാതൃഭൂമി ന്യൂസിലെ ബിജു പങ്കജിനാണ് പുരസ്‌കാരം. ടിവി ന്യൂസ് എഡിറ്റിംഗിന് മനോരമ ന്യൂസിലെ ബിനീഷ് ബേബി അര്‍ഹനായി. ടിവി ന്യൂസ് ക്യാമറ വിഭാഗത്തില്‍ മാതൃഭൂമി ന്യൂസിലെ ബിനു തോമസിനാണ് പുരസ്‌കാരം. 25,000 രൂപയും ഫലകവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ്. ന്യൂസ് ക്യാമറാ വിഭാഗത്തില്‍ മനോരമ ന്യൂസിലെ സജീവ്.വി പ്രത്യേക പരാമര്‍ശത്തിന് അര്‍ഹനായി. 15,000 രൂപയും ഫലകവും പ്രശസ്തി പത്രവും ലഭിക്കും. ഏപ്രില്‍ 25ന് വൈകിട്ട് അഞ്ചിന് ടാഗോര്‍ തിയേറ്ററില്‍ നടക്കുന്നചടങ്ങില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അവാര്‍ഡ് വിതരണം ചെയ്യും. ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് അഡീഷണല്‍ ചീഫ് സെക്രട്ടറി ഷീലാ തോമസാണ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചത്. മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍.എസ്. ബാബു, ഐപിആര്‍ഡി അഡീഷണല്‍ ഡയറക്ടര്‍മാരായ പി. വിനോദ്, കെ. സന്തോഷ് കുമാര്‍ എന്നിവരും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.