തിരുവനന്തപുരം: കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ എച്ച്എല്‍എല്‍ ലൈഫ്കെയര്‍ ലിമിറ്റഡിന്റെ മാര്‍ക്കറ്റിംഗ് ഡയറക്ടറായി ടി. രാജശേഖറിനെ കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം നിയമിച്ചു. എച്ച്എല്‍എല്ലില്‍ മാര്‍ക്കറ്റിംഗ് വൈസ് പ്രസിഡന്റ് എന്ന നിലയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു.
1998 ആഗസ്റ്റില്‍ എച്ച്എല്‍എല്ലില്‍ അസിസ്റ്റന്റ് മാനേജരായാണ് സേവനം ആരംഭിച്ചത്. സ്ഥാപനത്തിന്റെ ആഭ്യന്തര, അന്താരാഷ്ട്ര പ്രവര്‍ത്തനങ്ങളുടെ ചുമതല വഹിച്ചു. ചെന്നൈ സായ്റാം എന്‍ജിനീയറിംഗ് കോളജ് ഇലക്ട്രോണിക്സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ് വിഭാഗത്തിലെ അസി. പ്രൊഫസര്‍ ഡോ ഇ. പ്രിയയാണ് ഭാര്യ. രണ്ട് മക്കളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: