പുതിയ ചട്ടപ്രകാരം ലൈസന്‍സ് സ്‌കൂളുകാര്‍ പ്രതിഷേധവുമായെത്തി; ഡ്രൈവിംഗ് ടെസ്റ്റ് നിര്‍ത്തിവെച്ചു

Saturday 1 April 2017 9:41 pm IST

ുളങ്കുന്നത്തുകാവ്: ജില്ലയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തി ലൈസന്‍സ് നല്‍കുന്നതിനുളള പരിശോധന ഡ്രൈവിംഗ് സ്‌കൂളുകാരുടെ പ്രതിഷേധത്തെ തുടര്‍ന്നു നിര്‍ത്തിവെച്ചു. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മാര്‍ച്ച് ഒന്നു മുതല്‍ നടപ്പാക്കാന്‍ നിശ്ചയിച്ചിരുന്നതും പിന്നീട് ഏപ്രില്‍ ഒന്നിലേക്ക് നീട്ടിവെച്ചതുമായ പുതിയ രീതിയിലുള്ള ഡ്രൈവിംഗ് ടെസ്റ്റാണ് ഇന്നലെ പ്രതിഷേധത്തെ തുടര്‍ന്ന് മാറ്റിവെച്ചത്. ടെസ്റ്റ് ഗ്രൗണ്ടുകളില്‍ പരിശീലനാര്‍ത്ഥികള്‍ എത്താത്തതുകൊണ്ടും ഡ്രൈവിംഗ് സ്‌ക്കൂളുകാരുടെ കടുത്ത പ്രതിഷേധത്തെതുടര്‍ന്നുമാണ് ടെസ്റ്റ് നടക്കാതെ പോയത്. ശനിയാഴ്ച തൃശ്ശൂര്‍ ആര്‍.ടി.ഒ യുടെ ടെസ്റ്റ് ഗ്രൗണ്ടായ അത്താണി മെഡിക്കല്‍ കോളജ് റോഡിലിലെ ഗ്രൗണ്ടില്‍ മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എം. ഉണ്ണിയുടെ നേതൃത്വത്തില്‍ മറ്റു ഉദ്യോഗസ്ഥരും ടെസ്റ്റ് നടത്തുവാനായി എത്തിയിരുന്നുവെങ്കിലും ടെസ്റ്റിന് ആരും പേപ്പര്‍ നല്‍കാത്തതുമൂലം ടെസ്‌ററ് നടത്താനാകാതെ തിരികെ പോകേണ്ടിവന്നു. ഡ്രൈവിംഗ് സ്‌ക്കൂളുകാരുടെ പ്രതിഷേധത്തെതുടര്‍ന്നാണ് ടെസ്റ്റിന് ആരും ഹാജരാകാതിരുന്നത്. ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ മാര്‍ച്ച് ഒന്ന് മുതലാണ് പുതിയ രീതിയില്‍ ഡ്രൈവിംഗ് ടെസ്റ്റ് നടത്തുവാനുള്ള ചട്ടം നടപ്പാക്കുവാനായി നിയമം കൊണ്ടുവന്നത്. ശരിയായ രീതിയില്‍ ഡ്രൈവിംഗ് പരിശീലനത്തിനായാണ് ഇത്തരത്തില്‍ നിയമം നടപ്പാക്കിയത്. കോണിലേക്കുള്ള പാര്‍ക്കിങ്ങ്, റോഡില്‍ കയറ്റത്തില്‍ നിര്‍ത്തിയശേഷം വണ്ടി എടുക്കല്‍, ടെസ്റ്റ് എടുക്കുമ്പോള്‍ തിരിക്കുന്ന സ്ഥലത്തെ കമ്പിയുടെ ഉയരക്കുറവ് രണ്ടരഅടിയായി കുറക്കല്‍, പിന്നിലേക്ക് നോക്കാതെ വാഹനത്തിന്റെ കണ്ണാടിയിലൂടെ നോക്കി തിരിക്കാനും വളയക്കാനും പിന്നോട്ട് എടുക്കുവാനും എന്നീ കാര്യങ്ങളാണ് പരിശീലനത്തില്‍ പുതുതായി നടപ്പാക്കുന്നത്. ഇത് നടപ്പാക്കുന്നത് പിന്നീട് ഒരുമാസം നീട്ടി ഏപ്രില്‍ ഒന്നിലേക്ക് മാറ്റുകയും ചെയ്തു. ഈ ചട്ടങ്ങള്‍ നടപ്പാക്കുന്നതിനെതിരെ ഡ്രൈവിംഗ് സ്‌ക്കൂളുകാര്‍ ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. അതിന്റെ വിധി വന്നിട്ടുമില്ല. എന്നാല്‍ ഏപ്രില്‍ ഒന്നിന് ഡ്രൈവിംഗ് ടെസ്റ്റ് കൊടുക്കുമ്പോള്‍ ഈ ചട്ടങ്ങള്‍ പാലിച്ചുകഴിഞ്ഞാല്‍ മാത്രമെ ലൈസന്‍സ് അനുവദിക്കുകയുള്ളു എന്ന ചട്ടമുള്ളതുകൊണ്ട് ഹൈക്കോടതി വിധി വരെ ഉദ്യോഗാര്‍ത്ഥികള്‍ കാത്തിരിക്കണം എന്നറിയിച്ചാണ് ഡ്രൈവിംഗ് സ്‌ക്കൂളുകാര്‍ പ്രതിഷേധവുമായി പരിശീലകരെ എത്തിക്കാതെ പ്രതിഷേധം അറിയിച്ചത്. അത്താണി ടെസ്റ്റ് ഗ്രൗണ്ടില്‍ ടെസ്റ്റ് തടയുമെന്ന് പ്രതിഷേധക്കാര്‍ അറിയിച്ചിരുന്നുവെങ്കിലും പ്രതേിഷധക്കാര്‍ ഗ്രൗണ്ടിനുപുറത്ത് പ്രതിഷേധിച്ചു. ടെസ്റ്റിന് ആരും ഹാജരായില്ലങ്കിലും പ്രശ്‌നം ഉണ്ടാകുമെന്ന് കരുതി പോലീസ് എത്തിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.