ൃശൂര്‍: പത്താം കഌസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയും പഌസ് ടു പരീക്ഷയിലെ ക്രമക്കേടും അന്വേഷിച്ച് കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ വിദ്യാഭ്യാസമന്ത്രി തയ്യാറാകണമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്.
കുറ്റക്കാര്‍ക്കെതിരെ നടപടിയെടുത്തില്ലെങ്കില്‍ മന്ത്രിയെ പൊതുവേദികളില്‍ കെ.എസ്.യു തടയും. തൃശൂര്‍ ഗവ. ലോ കോളേജില്‍ കുറ്റക്കാരായ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ നടപടിയെടുത്ത പ്രിന്‍സിപ്പല്‍ ബിനു പൂര്ണ്ണമോദനെ നാടുകടത്തുകയാണ് സര്‍ക്കാര്‍ ചെയ്തത്.
പ്രിന്‍സിപ്പലിനെ മാറ്റി സ്വന്തം താത്പര്യത്തിന് ആളെ നിയമിച്ച് പുറത്താക്കിയ എസ്.എഫ്.ഐക്കാരെ തിരിച്ചെടുക്കാനുള്ള നീക്കം കെ.എസ്.യു അനുവദിക്കില്ല. എസ്.എഫ്.ഐ പ്രവര്‍ത്തകരെ തിരിച്ചെടുത്താല്‍ ജനാധിപത്യരീതിയില്‍ കെ.എസ്.യു പ്രക്ഷോഭം സംഘടിപ്പിക്കും.
ജില്ലാ പ്രസിഡന്റ് മിഥുന് മോഹന്‍, സംസ്ഥാന വൈസ് പ്രസിഡന്റുമാരായ ശ്രീലാല്‍, നിഖില്‍ ദാമോദര്‍ എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: