തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടര്‍ സ്ഥാനത്തു നിന്ന് ജേക്കബ് തോമസിനെ മാറ്റാന്‍ കാരണം മോശം പ്രതിച്ഛായയാണെന്ന് വൈദ്യുതിമന്ത്രി എം.എം. മണി. ഹൈക്കോടതിയില്‍ നിന്ന് രൂക്ഷമായ വിമര്‍ശനമാണ് വിജിലന്‍സിനും ഡയറക്ടര്‍ ജേക്കബ് തോമസിനും എതിരെ ഉയര്‍ന്നത്.
വിജിലന്‍സ് ഡയറക്ടറെ മാറ്റുന്നത് വലിയ കാര്യമല്ല. ഉദ്യോഗസ്ഥരുടെ പാദസേവ ചെയ്യുന്ന സര്‍ക്കാരല്ല ഇത്. ഉദ്യോഗസ്ഥരെ വിശ്വാസത്തിലെടുത്ത് മാത്രമേ സര്‍ക്കാര്‍ പ്രവര്‍ത്തിക്കൂ. ജേക്കബ് തോമസ് അഴിമതിക്കെതിരെ നിലപാടെടുത്തെങ്കിലും കോടതിയില്‍ നിന്ന് വിമര്‍ശനങ്ങളാണുണ്ടായത്. കുറേ കാര്യങ്ങള്‍ ജേക്കബ് തോമസ് ചെയ്തിട്ടുണ്ട്.
എന്നാല്‍ ചില കാര്യങ്ങളില്‍ അദ്ദേഹത്തിന് വീഴ്ചപറ്റി. ഇതെല്ലാം പരിഗണിച്ചാണ് ജേക്കബ് തോമസിനെ സ്ഥാനത്ത് നിന്ന് മാറ്റാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. പുതിയ വിജിലന്‍സ് ഡയറക്ടറെ ഉടന്‍ കണ്ടെത്തുമെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: