ചേലക്കര:എളനാട് തിരുമണിയില്‍ ടവറില്‍ നിന്നും വീണ് തൊഴിലാളി മരിച്ചു.സേലം സ്വദേശി അരുണ്‍ (21)ആണ് മരിച്ചത്.ഇന്നലെ വൈകീട്ട് 7 മണിയോടെയായിരുന്നു സംഭവം.ജോലി ചെയ്യുന്നതിനിടെ പിടി വിട്ട് താഴേക്ക് വീഴുകയായിരുന്നു.യാതൊരു മുന്‍കരുതല്‍ എടുക്കാതെ 30 ഓളം വരുന്ന തൊഴിലാളികളാണ് ഇവിടെ ജോലിചെയ്തിരുന്നത്.അവര്‍ക്ക് വിശ്രമിക്കാനുള്ള സമയം പോലും കൊടുത്തിരുന്നില്ലെന്ന് പറയുന്നു.ടവര്‍ നിര്‍മ്മാണത്തിനെതിരെ മാസങ്ങളായി ബിജെപി പ്രദേശത്ത് സമരത്തിലാണ്.പോലീസിനെ ഉപയോഗിച്ച് സ്ഥലവാസികളെ ഭീഷിണിപ്പെടുത്തിയാണ് ടവര്‍ പണിയുന്നതെന്നും ആക്ഷേപമുണ്ട്.തൊഴിലാളി മരിക്കാനിടയായ സംഭവത്തിലും ടവര്‍ നിര്‍മ്മാണത്തിലും പ്രതിഷേധിച്ച് നടന്ന സമരം കര്‍ഷക മോര്‍ച്ച ജില്ലാ ജന:സെക്രട്ടറി പ്രഭാകരന് മാഞ്ചാടി ഉദ്ഘാടനം ചെയ്തു.എഎസ്.ശശി അദ്ധ്യക്ഷത വഹിച്ചു.പികെ.വിനോദ്,എംവി.കൃഷ്ണന്‍കുട്ടി,ഷാജി,അജിത്,ഭവദാസന്‍, മണികണ്ഠന്,കണ്ണന് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: