വയോധികന്‍ ക്വാറിയില്‍ മുങ്ങി മരിച്ചു

Saturday 1 April 2017 9:52 pm IST

വടക്കഞ്ചേരി:ക്വാറിയില്‍ കുളിക്കാനിറങ്ങിയ വയോദികന്‍ മുങ്ങി മരിച്ചു.മുടപ്പല്ലൂര്‍ കുന്ന് പറമ്പ് ആരിയംകുളമ്പ് വീട്ടില്‍ പൊന്നാര(72) നാണ് മരിച്ചത്. വെള്ളിയാഴ്ച്ച രാവിലെ വീടിനു സമീപത്തെ ക്വാറിയില്‍ കുളിക്കാന്‍ പോയ പൊന്നരനെ വൈകുന്നേരം ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ അന്വേഷണത്തില്‍ ക്വാറി കടവില്‍ തോര്‍ത്തും ചെരുപ്പും കാണുകയായിരുന്നു. പിന്നീട് അഗ്‌നിശമന സേനയുടെ സഹായത്തോടെ ക്വാറിയില്‍ നടത്തിയ തെരച്ചലില്‍ കണ്ടെത്താന്‍ പറ്റിയില്ല. ശനിയാഴ്ച്ച രാവിലെ വീണ്ടും നടത്തിയ തെരച്ചലിലാണ് 11 മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.ഭാര്യ:അംബുജാക്ഷി.മക്കള്‍: സന്ധ്യ,സുനിത.മരുമക്കള്‍: ദേവന്‍, ജയന്‍.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.