കോഴിക്കോട്: മത്സ്യബന്ധനത്തിനിടെ കാണാതായ യുവാവിനെ ഇനിയും കണ്ടെത്തിയില്ല. യുവാവിനെ കണ്ടെത്തുന്നതിനുള്ള തിരച്ചില്‍ നടത്താനായി ഇന്ന് പുതിയാപ്പയിലെ മത്സ്യത്തൊഴിലാളികള്‍ ജോലി നിര്‍ത്തിവെച്ച് തിരച്ചിലിനിറങ്ങും. പുതിയാപ്പ അരയസമാജവും ബോട്ട് ഓണേ ഴ്സ് അസോസിയേഷനും സംയുക്തമായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ജോ ലിനിര്ത്തിവെച്ച് ഹര്‍ത്താലാചരിച്ച് തിരച്ചിലിനിറങ്ങുന്നത്.
പുതിയാപ്പ പറമ്പത്ത് ഭഗവതിക്ഷേത്രത്തിന്മത്സ്യബന്ധനത്തിനിടെ സമീപം താമസിക്കുന്ന പുതിയോട്ടുകണ്ടി രാമദാസന്റെ മകന് അനില്‍കുമാറിനെ(40)യാണ് കഴിഞ്ഞ ദിവസം മത്സ്യബന്ധനത്തിനിടെ കാണാതായത്.
പുതിയാപ്പ ഹാര്‍ബറില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ മൂണ്‍ലൈറ്റ് ബോട്ടില്‍ നിന്നും അനില്‍കുമാര്‍ കടലിലേക്ക് വീഴുകയായിരുന്നു. കോസ്റ്റ്ഗാര്‍ഡും മത്സ്യത്തൊഴിലാളികളും ചേര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും മൃതദേഹം കണ്ടെത്താനായിട്ടില്ല.
അമ്മ: ശോഭന. ഭാര്യ: ഷൈമ. മകന്: അശ്വിന്. സഹോദങ്ങള്‍: അഭിന, അനൂപ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: